ഈ കോഴ്‌സിൽ ഭഗവദ്ഗീത, ശ്രീ ഈശോപനിഷദ്, ഭക്തിരസാമൃതസിന്ധു, ഉപദേശാമൃതം എന്നീ ഗ്രന്ഥങ്ങളുടെ സമ്പൂർണ്ണവും ഗഹനവുമായ പഠനം ഉൾപ്പെടുത്തിയിരിക്കുന്നു.
കോഴ്‌സിന്റെ സവിശേഷതകൾ:
സന്യാസിമാരാലും മുതിർന്ന ഭക്തരാലും നല്കപ്പെടുന്ന ചിട്ടയോടുകൂടിയുള്ള അധ്യയനം
പതിവായി ഓഫ്ലൈൻ, ഓൺലൈൻ (നേരിട്ടും, കമ്പ്യൂട്ടറിലൂടെയുമുള്ള) പഠനരീതികൾ, സംവേദനാത്മകമായ പഠനം, സാമാന്യപ്രശ്നങ്ങളെ അടിസ്ഥാനമാക്കി പ്രായോഗിക രീതിയിലുള്ള ഭഗവദ്ശാസ്ത്രപഠനം.
ഇസ്‌കോൺ ബോർഡ് ഓഫ് എക്സാമിനേഷൻസ് അംഗീകരിച്ചുകൊണ്ടുള്ള യോഗ്യതാപത്രം ലഭിക്കുന്നു.
ശ്രീല പ്രഭുപാദരുടെ ഭാവാർത്ഥ വിവരണങ്ങൾ, ചർച്ചകൾ, പുനർവിചിന്തനങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ, ചോദ്യോത്തരങ്ങൾ, വ്യക്തിഗത പരിഗണന, ശ്ലോകപാരായണം, ശ്ലോകപഠനം എന്നിവ കൂടാതെ മികച്ച ഭക്തരോടൊപ്പം സത്സംഗം ലഭിക്കുന്നതിനുള്ള നിരവധി അവസരങ്ങൾ കോഴ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നു..
കോഴ്‌സിൽ പങ്കുചേരാൻ ആവശ്യമായവ:
നിങ്ങൾ ദിവസവും 16 മാല ജപം ചെയ്യുകയും നാല് നിയാമകതത്ത്വങ്ങൾ പാലിക്കുകയും ചെയ്യുന്ന വ്യക്തിയായിരിക്കണം.
കുറഞ്ഞത് കഴിഞ്ഞ 12 മാസക്കാലമെങ്കിലും ഭഗവാൻ ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ ഭക്തിപ്രചരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നിങ്ങൾ പ്രവർത്തിച്ചുണ്ടെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് നിങ്ങളെ നന്നായി അറിയുന്ന ഒരു ഇസ്‌കോൺ അധികാരിയുടെ ശുപാർശ കത്ത്.
അധ്യാപകരുടെ ലഭ്യതയും മറ്റ് സ്വാധീനഘടകങ്ങളും അനുസരിച്ച് പാഠ്യസമയത്തിൽ മാറ്റം വന്നേക്കാവുന്നതാണ്. ഒരു ബാച്ച് ആരംഭിക്കുന്നതിന് കുറഞ്ഞത് 20 വിദ്യാർത്ഥികൾ ആവശ്യമാണ്.
ഇരുപതിൽ താഴെ വിദ്യാത്ഥികൾ മാത്രമേ പങ്കെടുക്കുന്നുള്ളൂവെങ്കിൽ, തുടർന്നുള്ള ബാച്ചിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.